തമിഴകത്തെ സ്റ്റൈൽ ഫോളോ ചെയ്ത് മോളിവുഡും; സംവിധായകന് കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഗരുഡൻ’ മികച്ച പ്രേക്ഷക പ്രതികരണളോടെ മുന്നേറുകയാണ്. സുരേഷ് ഗോപിയും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമകൾ ബോക്സ്ഓഫീസ് വിജയമാവുമ്പോൾ സംവിധായകർക്കും മറ്റും സമ്മാനങ്ങൾ നൽകുന്നത് തമിഴ് സിനിമയിലും ബോളിവുഡിലും പതിവാണ്. അത്തരമൊരു കാര്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ.

May be an image of 5 people, car, jeep and text that says "Seltos"

സിനിമ മികച്ച വിജയമായതോടു കൂടി ഗരുഡൻ സംവിധായകൻ അരുൺ വർമ്മയ്ക്ക് സമ്മാനമായി പുതിയ കാർ നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കിയ സെൽട്ടോസ് ആണ് സമ്മാനമായി നൽകിയിരിക്കുന്നത്.

Read more

അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിനേഷ്. എം ആണ് ചിത്രത്തിന്റെ കഥ. സംഗീതം ജേക്സ് ബിജോയ്.