കുങ്ഫു മാസ്റ്ററിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ ആര്; തുറന്നുപറഞ്ഞ് എബ്രിഡ് ഷൈന്‍

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ ആക്ഷന്‍ ചിത്രം ‘ദ് കുങ്ഫു മാസ്റ്റര്‍ തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

വളരെയധികം പരിശീലനം ലഭിച്ച, വിദേശത്ത് നിന്നടക്കമുള്ള മാര്‍ഷല്‍ ആര്‍ട്സ് വിദഗ്ധരാണ് ആക്ഷന്‍ രംഗങ്ങളൊരുക്കിയത്. അഞ്ചാറ് പേരുടെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. സാധാരണ നമ്മള്‍ കാണുന്ന സംഘട്ടനത്തിനപ്പുറം ബോഡി ടു ബോഡി കോണ്‍ടാക്റ്റ് ഉള്ള സംഘട്ടനങ്ങളായിരുന്നു എല്ലാം. സംവിധായകന്‍ പറഞ്ഞു.

ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ജിജി സക്കറിയയാണ് നായകന്‍. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ക്യാമറ. കെ.ആര്‍. മിഥുന്‍ എഡിറ്റര്‍. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് നിര്‍മാതാവ്.