ഇത് 'പ്രണവ് മോഹന്‍ലാല്‍ ലൈറ്റ്', അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍; അപരനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

പ്രണവ് മോഹന്‍ലാലിന്റെ അപരനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍. ഇത് പ്രണവ് മോഹന്‍ലാല്‍ ലൈറ്റ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് രസകരമായ വീഡിയോ താരം പങ്കുവച്ചത്.

”പ്രണവ് മോഹന്‍ലാലിനെ പോലിരിക്കുന്ന ബിപിന്‍ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടല്‍. ഷൂട്ടിനിടയിലെ തമാശകള്‍” എന്നാണ്‌വീഡിയോയ്ക്ക് ഒപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ‘ഇത് ലൈറ്റ് അല്ല പ്രൊ മാക്‌സ് ആണ്’, ‘രാവിലെ തന്നെ ചാക്കോച്ഛന്റെ കോമഡി’, ‘ട്രോള്ളാനും തുടങ്ങിയോ’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ഷെബിന്‍ ബെക്കറാണ് സിനിമയുടെ നിര്‍മ്മാണം.

സനു വര്‍ഗീസ് ഛായാഗ്രഹണം. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോയും കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരുന്നു. അതേസമയം, ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം.

പട, രെണ്ടഗം, പകലും പാതിരവും, ന്നാ, താന്‍ കേസ് കൊട്, എന്താടാ ഷാജി, പദ്മിനി, ആറാം പാതിര, ഗര്‍ര്‍, മറിയം ടൈലേഴ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)