അതൊന്നും പ്രഹസനമായിരുന്നില്ല സജീ; കുമ്പളങ്ങി നൈറ്റ്‌സിന്റെ പുതിയ മേക്കിംഗ് വീഡിയോ

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തീയേറ്ററുകളില്‍ കരസ്ഥമാക്കിയത്. മാത്രമല്ല ചിത്രം കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിരുന്നു.

. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്നു മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്സ്’ സ്വന്തമാക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മധുരരാജ ‘ഒരു കംപ്ലീറ്റ് പാക്കേജ്’