'എനിക്ക് അവാര്‍ഡ് കിട്ടി, എന്നിട്ടും മമ്മൂട്ടിക്ക് ലഭിച്ചില്ല'

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ് “അമരം”. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നിട്ടും മമ്മൂട്ടിക്ക് അന്ന് ദേശീയ അവാര്‍ഡ് ലഭിച്ചില്ലെന്ന സങ്കടം പങ്കുവച്ചിരിക്കുകയാണ് നടി കെപിഎസി ലളിത.

“”മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് അമരം. ആ സിനിമയില്‍ മോശം എന്ന് പറയാന്‍ ഒന്നും തന്നെയില്ല. പാട്ടുകളെല്ലാം മികച്ച് നിന്നു. മധു അമ്പാട്ടായിരുന്നു കാമറ ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷേ ഏറ്റവും സങ്കടമായത് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചില്ല എന്നതാണ്. അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചത്. ഓരോ ഷോട്ടും മികച്ചതായിരുന്നു. പ്രത്യേകിച്ച് മകള്‍ പോയതിന് ശേഷം കള്ളുകുടിച്ചിട്ട് “അവന്‍ കടലില്‍ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ടു വരട്ടെ, അപ്പോള്‍ ഞാന്‍ സമ്മതിക്കാം അവന്‍ നല്ലൊരു അരയനാണെന്ന്” എന്ന് പറഞ്ഞ് നടന്നുപോകുന്ന സീനുണ്ട്. അതൊക്കെ എത്ര ഗംഭീരമാണ്. ഒരിക്കലും മറക്കാന്‍ പറ്റില്ല…”” എന്ന് കെപിഎസി ലളിത ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”അവാര്‍ഡ് കൊടുക്കാതിരിക്കാന്‍ പല കാരണമുണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. ഇന്നും മമ്മൂട്ടി അഭിനയിച്ചപോലെ ആര്‍ക്കെങ്കിലും അത് ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്. മകള്‍ കല്യാണം കഴിച്ച് അപ്പുറത്ത് വന്നുകയറുന്ന സീന്‍ ഓര്‍ത്താല്‍ മതി. നിശബ്ദമാണ്. ഒരു ബഹളവുമില്ല. മുറ്റത്തു നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സില്‍ നിന്ന് ഇന്നും മായുന്നതേയില്ല”” എന്നും കെപിഎസി ലളിത പറഞ്ഞു.

Image result for amaram mammootty"