‘കൂഴങ്കൽ’ എന്ന പ്രശസ്ത ചിത്രത്തിന് ശേഷം പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുക്കാലി’ എന്ന ചിത്രം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സൂരിയും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും ഇതോടുകൂടി കൂട്ടുക്കാലി സ്വന്തമാക്കി.
നടൻ ശിവ കാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ കൂഴങ്കൽ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിക്കുകയും, റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ആ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു ചിത്രം.
കൂഴങ്കലിന് ശേഷം പി. എസ് വിനോദ് രാജിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ആദ്യ ചിത്രം പോലെ തന്നെ കൃത്യമായ രാഷ്ട്രീയവും കരുത്തുറ്റ കഥാപാത്രങ്ങളുമാവും പുതിയ ചിത്രമായ കൂട്ടുക്കാലിയിലൂടെ വിനോദ് രാജ് അവതരിപ്പിക്കുക എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്.
The World Premiere of our #Kottukkaali is at the esteemed Berlin International Film Festival.
Super Proud 👍😊#berlinale #berlinaleforum #KottukkaaliAtBerlinale@berlinale @KalaiArasu_ @PsVinothraj @SKProdOffl @sooriofficial @benanna_love @sakthidreamer @thecutsmaker… pic.twitter.com/oHltjo0fmP
— Sivakarthikeyan (@Siva_Kartikeyan) December 14, 2023
അന്ന ബെന്നിന്റെയും സൂരിയുടെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാവും വരാൻ പോവുന്ന കൂട്ടുക്കാലിയിലേത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആദ്യ സിനിമയായ കൂഴങ്കൽ നിർമ്മിച്ചത് നയൻതാരയും വിഘ്നേശ് ശിവനും ചേർന്നായിരുന്നു.