കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരന്‍ പ്രമുഖ വ്യവസായി

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. പ്രമുഖ വ്യവസായിയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരനെ കുറിച്ചും വിവാഹ തിയതിയെ കുറിച്ചും ഉടന്‍ അറിയിക്കും. അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി രജനികാന്ത് ചിത്രമായ “അണ്ണാത്തെ”യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്.

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.