എന്റെ ഏറ്റവും വലിയ ഫാൻ ഞാൻ തന്നെ; കമലഹാസൻ

തന്റെ ഏറ്റവും നല്ല വിമർശകനും, ഏറ്റവും മോശം വിമർശകനും താൻ തന്നെയാണന്ന്  കമലഹാസൻ.  ഇതും രണ്ടും കൂടി ചേർന്നലെ കമലഹാസൻ ആകൂ. അതുകൊണ്ട് തന്നെ കമലഹാസന്റെ ഏറ്റവും വലിയ ഫാൻ കമലഹാസൻ തന്നെയാണ്.വിക്രം സിനിമയുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് അ​ദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

‘വിക്രംമാണ് കമലഹാസന്റെ ഏറ്റവും പുതിയ ചിത്രം. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മാസ്റ്ററിൻറെ വൻ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി.