ആടുജീവിതത്തിന് പിന്നാലെ രുദ്രരൗദ്ര 'കാളിയന്‍'; പൃഥ്വിരാജിന്റെ പുതിയ അവതാരപ്പിറവി ഉടന്‍

പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം “കാളിയന്” ആരംഭം. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കാളിയന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പൃഥ്വിരാജ് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

“”കാളിയന് തുടക്കമായെന്നും കാസ്റ്റിങ് കോളിനും മറ്റ് വിവരങ്ങള്‍ക്കുമായി കാത്തിരിക്കൂ”” എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ഞിരക്കോട്ട് കാളി എന്ന യോദ്ധാവിന്റെ ജീവിതമാണ് ചിത്രം പറയുക.

നവാഗതനായ എസ് മഹേഷ് ആണ് കാളിയന്‍ സംവിധാനം ചെയ്യുന്നത്. മാജിക്ക് മൂണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിര്‍മ്മാണം. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി.ടി അനില്‍ കുമാറാണ് തിരക്കഥ.