മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെത്. അച്ഛന് പിന്നാലെ മകൻ കാളിദാസും സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ കുടുംബവുമെത്തുള്ള ഓണ ആഘോഷത്തിന്റെ ചിത്രങ്ങൾ കാളിദാസ് പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അച്ഛന്‍ ജയറാം, അമ്മ പാര്‍വതി, സഹോദരി മാളവിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു കാളിദാസ് പങ്കുവച്ചത്. എന്നാല്‍ ഇവർക്കൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ട പെൺകുട്ടി ആരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അതാരാ വലത് വശത്ത്, കാളിയുടെ കൂടെ?, കാളിയുടെ കാമുകിയാണോ? താരത്തിന്റെ കുടുംബത്തിലെ പുതിയ ആളാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയർന്ന് വന്നത്.
എന്നാൽ ഒരു മനോഹര ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ച് പെണ്‍കുട്ടിയും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ചോദ്യങ്ങൾക്ക് അവസാനമായത്. മോഡലും 2021 ലെ മിസ് ദിവ റണ്ണറപ്പുാമയ തരിണി കലിംഗരയാണ് ചിത്രത്തിലെ പെണ്‍കുട്ടി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി.
കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കാളിദാസും തരിണിയും പ്രണയത്തിലാണോ അതോ സുഹൃത്തുക്കള്‍ മാത്രമാണോ എന്നൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതാദ്യമായാണ് കുടുംബത്തിന് പുറത്തുള്ള ഒരാള്‍ ജയറാമിന്റെ കുടുംബ ചിത്രത്തില്‍ ഇടം നേടുന്നത്.