ഹോട്ടലിലെ ബില്‍ നല്‍കിയില്ല; കാളിദാസ് ജയറാമിനെ തടഞ്ഞുവെച്ചു

നടന്‍ കാളിദാസ് ജയറാമിനെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. ബില്‍ തുക അടയ്ക്കാത്തതിനാണ ് താരത്തെ ഹോട്ടലില്‍ തടഞ്ഞു വെച്ചത്. തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. മുറി വാടകയും റസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിനെ തടഞ്ഞു വെച്ചത്.

നിര്‍മാണ കമ്പനി പണം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ തടഞ്ഞത്.

പൊലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.