ഇതാണ് ആ പടക്കുതിര, കുട്ടിക്കാലം പൊടി തട്ടിയെടുത്ത് കാജല്‍ അഗര്‍വാള്‍; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍. സൈബറിടങ്ങളില്‍ തന്റെ നിലപാടുകളും ചിത്രങ്ങളും കാജല്‍ പങ്കുവെയ്ക്കാറുണ്ട്. തന്‍റെ കുട്ടിത്തം വിട്ടു മാറിയിട്ടില്ലെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോ വ്യക്തമാക്കുന്നത്.

കുട്ടിക്കാലത്തെ പഴയ കുതിര കളിപ്പാട്ടത്തെ പൊടി തട്ടിയെടുത്തിരിക്കുകയാണ് കാജല്‍. കുതിര കളിപ്പാട്ടത്തില്‍ ഇരുന്ന് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുട്ടിത്തം മാറാത്ത കാജലിന്റ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

‘പാരിസ് പാരിസ്’ എന്ന ചിത്രമാണ് കാജലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ‘ഇന്ത്യന്‍ 2’, ‘മുംബൈ സാഗ’ എന്നീ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.