കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തത്; മാപ്പ് പറഞ്ഞ് മാസിക

‘ഫോര്‍ ഹിം ഇന്ത്യ’ എന്ന പുരുഷ മാസികയുടെ കവര്‍ ചിത്രമായി നടി കാജല്‍ അഗര്‍വാളിന്റെ ടോപ്‌ലെസ് ഫോട്ടോ വന്നതില്‍ ഖേദം പ്രകടിപ്പിച്ച് മാസികയുടെ മാനേജ്‌മെന്റ്. 2011ല്‍ ആണ് കാജലിന്റെ ഏറെ വിവാദമായ ഫോട്ടോ മാസികയുടെ കവര്‍ ചിത്രമായി വരുന്നത്.

ആ ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നും അങ്ങനെ ഒരു ഫോട്ടോഷൂട്ടുമായി താന്‍ സഹകരിച്ചിട്ടില്ലെന്നും കാജല്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ മാസിക തള്ളിയിരുന്നു. ഫോട്ടോ മോര്‍ഫ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ മാസിക അത്തരമൊരു പരസ്യവുമായി താരം സഹകരിച്ചതിന് രേഖകളുണ്ടെന്നും തുറന്നടിച്ചിരുന്നു.

2015ല്‍ ആണ് ഫോര്‍ ഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം മാക്‌സ്‌പോഷര്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും ടിസിജി മീഡിയ ഏറ്റെടുക്കുന്നത്. ഈയടുത്താണ് കാജലിന്റെ ഫോട്ടോ വിവാദം ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ അന്നത്തെ മാനേജ്‌മെന്റിന്റെ അറിവോടെ മാസിക കാജലിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഉപയോഗിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിസിജി മീഡിയ വ്യക്തമാക്കി.

സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വരികയാണെങ്കില്‍ അതുമായി സഹകരിക്കാന്‍ പുതിയ മാനേജ്‌മെന്റ് സന്നദ്ധരാണെന്നും മാസിക വ്യക്തമാക്കി. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഇത്തരം മോശം പ്രവണതകള്‍ ഫോര്‍ ഹിം മാസിക ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മാസിക അസന്ദിഗ്ദമായി പറഞ്ഞു.

View this post on Instagram

A post shared by FHM India (@fhmindia)