രജനീകാന്ത്- കമല്‍ ചിത്രവുമായി കൈതിയുടെ സംവിധായകന്‍?

കൈതി സംവിധായകന്‍ ലോകേഷ് കനകരാജ് തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനെയും കമലഹാസനെയും നായകന്മാരാക്കി പുതിയ ചിത്രം ഒരുക്കുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടാം തീയതിയാണ്, ലോകേഷും കമല്‍ ഹാസന്റെ നിര്‍മാണ കമ്ബനിയായ രാജ്കമല്‍ ഫിലിംസും പുതിയ പദ്ധതിയില്‍ ഒപ്പുവച്ചത്.

35 വര്‍ഷങ്ങള്‍ക്ക് മുന്നേ, ഹിന്ദി ചിത്രമായ ഗിരഫ്ത്താറിലാണ് രജനിയും കമലും ഒന്നിച്ചഭിനയിച്ചത്, അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.ഇളയദളപതി വിജയും വിജയ് സേതുപതിയും ചേര്‍ന്നഭിനയിക്കുന്ന ദളപതി 64ന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്.

അതേസമയം, അടുത്തവര്‍ഷം പൊങ്കലിന് പുറത്ത് വരുന്ന തന്റെ പുതിയ ചിത്രം “ദര്‍ബാറിന്റെ തിരക്കിലാണ് രജനി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ന്റെ തിരക്കിലാണ് കമല്‍.