കോസ്റ്റല്‍ ബ്രദേര്‍സിന്റെ ‘കാലന്‍’ ശ്രദ്ധ നേടുന്നു

Advertisement

കോസ്റ്റല്‍ ബ്രദേര്‍സിന്റെ പുതിയ മ്യൂസിക് വീഡിയോ ഗാനം ‘കാലന്‍’ പുറത്ത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. കാലന്‍ എന്ന യമദേവന്റെ മോഡേണ്‍ ഡൈമന്‍ഷനാണ് ചിത്രീകരിച്ചിരിക്കുന്നത്.

എകെപിഒ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് അജയന്‍ കാട്ടുങ്കല്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ വീഡിയോ തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിനൂഷ് പൊന്നുപിള്ളെയുടെ വരികള്‍ക്ക് കോസ്റ്റല്‍ ബ്രദേര്‍സ് സംഗീതം പകര്‍ന്നിരിക്കുന്നു. റിനൂഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

റിനൂഷ്, വിനീത്, ലിജു, സച്ചിന്‍ എ കറ്റുങ്ങല്‍, സുഗുണന്‍ കലവൂര്‍, വൈഗ എസ് രഞ്ജിത്ത്, തീര്‍ത്ഥ എസ്.ആര്‍, രതീഷ് ആഞ്ജനേയ, സൂര്യ കുമാര്‍, സണ്ണി, സുമേഷ്, അഖില്‍ ശ്രീകുമാര്‍, അഞ്ജന ശ്രീകുമാര്‍, നിഖിത, അച്ചു, ബിനോയ് ബെന്നി, പ്രണവ്, രതീഷ് എന്നിവരാണ് അഭിനേതാക്കള്‍.

ശ്രീകുമാര്‍ നായര്‍ ആണ് എഡിറ്റിംഗും കളറിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ജിഷ്ണു ആര്‍ പിഷാരടി-വിഎഫ്എക്‌സ്, ആര്‍ട്ട് & കോസ്റ്റിയൂം-കവലൂര്‍ കളഗ്രാമ, കൊറിയോഗ്രാഫി-വിനീത് മാസ്റ്റര്‍, മേക്കപ്പ്-വൈശാഖ്, പ്രൊഡക്ഷന്‍ മാനേജര്‍-ജോണ്‍ ബ്രിട്ടോ ആലപ്പി, സ്റ്റില്‍സ്-എതാന്‍ സെബാസ്റ്റ്യന്‍, ക്രിയേറ്റിവ് അസിസ്റ്റന്റ്-ബില്‍കിസ് എസ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍-ഫ്‌ളെവിന്‍ എസ്, അസിസ്റ്റന്റ് ഡയറക്ടര്‍ഷിനു ആന്റണി.