തലൈവര്‍ 168: രജനികാന്തിന്റെ നായികയാകാന്‍ ജ്യോതിക?

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയായി ജ്യോതിക എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ശിവ ഒരുക്കുന്ന ചിത്രത്തിലേക്ക് ജ്യോതികയെ നായികയായി ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

തല അജിത്തിനെയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവ ഒരുക്കിയ “വിശ്വാസ”ത്തിന്റെ അതേ ടീമുമായാണ് ഇത്തവണയും സംവിധായകന്‍ എത്തുന്നത്. “ദര്‍ബാറി”ന്റെ ഷൂട്ടിങ് കഴിഞ്ഞതോടെ ഹിമാലയത്തില്‍ മകള്‍ ഐശ്വര്യക്കൊപ്പം യാത്ര പോയ രജനി തിരിച്ചെത്തിയാലുടന്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറില്‍ നയന്‍താരയാണ് നായകയായി അഭിനയിക്കുന്നത്. “ചന്ദ്രമുഖി” എന്ന ചിത്രത്തിന് ശേഷം നയന്‍സും രജിനിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ്.