മച്ചാന്‍ അവിടെയെങ്ങാനും കിടന്നോ, ഒറ്റ കാറിച്ചയും കാറിക്കോ; ജോജിയോട് ദിലീഷ് പോത്തന്‍: വീഡിയോ

ജോജിയിലെ സുപ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞതിനു ശേഷമുള്ള ഫഹദിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകന്‍ ദിലീഷ് പോത്തന്റെ നിര്‍ദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയരംഗങ്ങള്‍ വിഡിയോയില്‍ കാണാം.

ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി ജോണ്‍, അലിസ്റ്റര്‍, ഷമ്മി തിലകന്‍, പി.എന്‍. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.