യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ? വൈറല്‍ സെല്‍ഫിക്ക് പിന്നിലെ കഥ

നടന്‍ ജയസൂര്യക്കൊപ്പമുള്ള യതീഷ് ചന്ദ്രയുടെ ചിത്രമാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാവുന്നത്. യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നാണ് ചിത്രം കണ്ടവര്‍ക്കൊക്കെ അറിയേണ്ടത്. ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം തിരക്കഥാകൃത്ത് രജീഷ് വേഗയും സെല്‍ഫിയിലുണ്ട്.

എന്നാല്‍ സത്യം ഇങ്ങനെയാണ്. “തൃശൂര്‍ പൂരം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്തതാണ് ചൂടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ഈ ചിത്രം. “പുണ്യാളന്‍ അഗര്‍ബത്തീസ്”, “പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്” എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ജയസൂര്യ വീണ്ടും തൃശൂര്‍കാരനായി എത്തുന്ന ചിത്രമാണ് തൃശൂര്‍ പൂരം.

രജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രതീഷ് വേഗയാണ് കഥയും തിരക്കഥയും. പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. മല്ലിക സുകുമാരനും ഗായത്രി അരുണും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.