മണിരത്‌നത്തിന്റെ 'ബാഹുബലി'; ബ്രഹ്മാണ്ഡ ചിത്രത്തില്‍ ജയറാം ജോയിന്‍ ചെയ്തു

ചിത്രീകരണം പുരോഗമിക്കുന്ന മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ജയറാം ജോയിന്‍ ചെയ്തു. കാര്‍ത്തിയ്ക്കും ജയംരവിക്കുമൊപ്പമുള്ള ജയറാമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മിയും ലാലും അഭിനയിക്കുന്നുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്‍വന്‍” എന്ന കൃതിയെ ആരാധമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്‌നം നടത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ നോവലാണ് “പൊന്നിയിന്‍ സെല്‍വന്‍”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.