'പിറന്നാള്‍ ആശംസകള്‍ അമ്മ'; ശ്രീദേവിയുടെ 56ാം ജന്മദിനത്തില്‍ ചിത്രം പങ്കുവെച്ച് മകള്‍ ജാന്‍വി

ഇന്ത്യന്‍ സിനിമയുടെ സ്വപ്‌ന സുന്ദരിയെന്നാണ് നടി ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്ന് താരത്തിന്റെ 56ാം പിറന്നാള്‍ ദിനത്തില്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് മകള്‍ ജാന്‍വി കപൂര്‍. അമ്മയുടെ ചിത്രത്തോടൊപ്പം “ഹാപ്പി ബെര്‍ത്ത് ഡേ അമ്മ, ഐ ലവ് യൂ” എന്നാണ് ജാന്‍വി കുറിച്ചിരിക്കുന്നത്.

View this post on Instagram

Happy birthday Mumma, I love you

A post shared by Janhvi Kapoor (@janhvikapoor) on

അനില്‍ കപൂറിന്റെ ഭാര്യയായ സുനിത കപൂറും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടുണ്ട്. അഭിനയം കൊണ്ട് ആരാധകരെ വിസ്മയിച്ച താരത്തിന്റെ അന്ത്യം വേദനാജനകമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഹോട്ടലിലെ ബാത്ത്ടബ്ബില്‍ താരം മുങ്ങി മരിച്ചത്.

ശ്രീദേവിയുടെ ജന്‍മദിനത്തില്‍ മകള്‍ ജാന്‍വി താരത്തിന്റെ കാര്‍ബണ്‍ കോപ്പിയാണെന്ന് പറഞ്ഞ് ആരാധകരും ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. “ധടക്” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ് ജാന്‍വി.