'ജയ് ബാലയ്യ' പച്ചകുത്തി ആരാധകര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

 

സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണന്റെ പുതിയ ചിത്രമായ ‘അഖണ്ഡ’യ്ക്ക് പിന്നാലെ ‘ജയ് ബാല്ലയ്യ’ എന്ന സ്ലോഗന്‍ കൂടെ പ്രചാരം നേടുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ആളുകളാണ് കയ്യില്‍ ജയ് ബാലയ്യ എന്ന് പച്ചകുത്തി ആരധകര്‍ സ്‌നേഹം കാണിക്കുകയാണ്.

ഈ പച്ചകുത്തലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.്. ഇരട്ട വേഷത്തിലാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. ആരാധകര്‍ക്കൊപ്പം തെലുങ്ക് സിനിമ താരങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. ‘ജയ് ബാല്ലയ്യ’ എന്ന പേരില്‍ ഒരു പാട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

തെന്നിന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ബാലയ്യ തരംഗമായി മാറുകയാണ്. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വീഡിയോ കൂടി പ്രചാരം നേടുകയാണ്. ജയ് ബാലയ്യ എന്ന് ഉറക്കെ പറയുകയും അത് ഏറ്റ് മറ്റുള്ളവരും പറയുന്നതാണ് വീഡിയോ. ഹോട്ട്സ്റ്റാര്‍ വഴിയാണ് ‘അഖണ്ഡ’യുടെ പ്രദര്‍ശനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.