തകര്‍പ്പന്‍ ആക്ഷനുകളുമായി ദിലീപും അര്‍ജുനും: ‘ജാക്ക് ഡാനിയല്‍’ ടീസര്‍

Advertisement

‘സ്പീഡ് ട്രാക്കി’ന് ശേഷം ദിലീപും എസ് എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ജാക്ക് ഡാനിയലി’ന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അഞ്ജു കുര്യനാണ് നായിക.

ഷിബു കമല്‍ തമീന്‍സ ആണ് ചിത്രം നിര്‍മിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഗോവയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. എന്‍ജികെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

‘പ്രൊഫസര്‍ ഡിങ്കന്‍’, ‘പറക്കും പപ്പന്‍’ എന്നിവയാണ് ദിലീപിന്റെ മറ്റ് പുതിയ ചിത്രങ്ങള്‍. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’, ‘ജന ഗണ മന’ എന്നിവയാണ് അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.