ത്രില്ലടിപ്പിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന ‘ഡീയസ് ഈറേ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍. ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദ ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍-നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ആദ്യ ട്രെയ്‌ലര്‍ സമ്മാനിച്ച പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്ന രീതിയിലാണ് റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്.
ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു കണ്ണാടിയില്‍ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നില്‍ക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്. അതേസമയം, ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തിയേക്കും എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

Read more
സിനിമയുടെ തീമില്‍ ബ്ലാക്ക് ആന്‍ഡ് റെഡ് ആയി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജിലെ പ്രൊഫൈല്‍ പിക് മാറ്റിയതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം. പ്രണവ് മോഹന്‍ലാലിന്റെയും രാഹുല്‍ സദാശിവന്റെയും സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രൊഫൈല്‍ പിക് ഈ ഡിസൈനിലേക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്. അതിനാല്‍ തന്നെ മോഹന്‍ലാലിന്റെ കാമിയോയും ഡീയസ് ഈറേയില്‍ കാണാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.







