ബിഗിലില്‍ ദളപതി വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ മലയാളികളുടെ കറുത്ത മുത്ത് ഐ.എം വിജയനും

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും അറ്റ്ലീയും ബിഗില്‍ എന്ന മെഗാമാസ്സ് സ്പോര്‍ട്‌സ് മൂവിയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്.. വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. കൂടാതെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരിക്കും ലവിജയുടെ കഥാപാത്രം എത്തുക. ചിത്രത്തില്‍ മലയാളികളുടെ കറുത്തമുത്ത് ഐ,എം വിജയനും ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇരു കാലഘട്ടങ്ങളിലുള്ള വ്യത്യസ്ത ലുക്കുകളില്‍ വിജയ് ചിത്രത്തിലെത്തുന്നുണ്ടെന്നാണ് സൂചന. ഇതില്‍ അച്ഛന്‍ കഥാപാത്രമാകുന്ന വിജയ്‌ക്കൊപ്പമുള്ള കാലഘട്ടത്തില്‍ ആയിരിക്കും ഐ. എം.വിജയന്റെ നിര്‍ണായക വേഷം അരങ്ങേറുക .

സിനിമയുടെ പശ്ചാത്തലം ഫുട്‌ബോളായതിനാല്‍ വിജയന്റെ സാന്നിധ്യം ബിഗില്‍ എന്ന സിനിമയ്ക്ക് ഏറെ ഗുണകരമാകും. ഇത് ആദ്യമായാണ് അദ്ദേഹം വിജയ് ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രമായി എത്തുന്നത്. മറ്റു വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.വിജയ് – അറ്റ്ലീ ഭാഗ്യ കൂട്ടുകെട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളും ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളായിരുന്നു. മെര്‍സല്‍ 200 കോടി നേടിയിരുന്നു, ബിഗിലിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. സര്‍ക്കാരിന് ശേഷമാണ് വിജയുടെ പുതിയ സിനിമ ബിഗില്‍ എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രം നിലവിലെ തമിഴ്‌നാട് – കേരള ഫസ്റ്റ് ഡേ കളക്ഷന്‍ തകര്‍ക്കുമെന്നും 300 കോടിയിലധികം ഫൈനല്‍ കളക്ഷന്‍ നേടുമെന്നും ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.