ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

മികച്ച നടനുള്ള ദേശീയ അവാർഡ് നടൻ ഷാരൂഖ് ഖാന് ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു.

‘ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്’. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്? എന്നാണ് വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

ഷാരൂഖ് ഖാന് ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 12ത് ഫെയിലിലെ അഭിനയത്തിന് നടൻ വിക്രാന്ത് മാസിക്കും മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു.

ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാർഡ് ലഭിക്കാതെ പോയതിലുള്ള അമർഷവും നിരവധി പേർ രേഖപ്പെടുത്തിയിരുന്നു.

Read more