അവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു: മമ്മൂട്ടി

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്റെ പ്രായത്തെക്കുറിച്ച് ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
നാലും അഞ്ചും വയസുള്ളവര്‍ തന്നെ മമ്മൂട്ടിയെന്നാണ് വിളിക്കാറുള്ളതെന്നും പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

‘നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം.

അതുകൊണ്ട് ഞാന്‍ എന്ത് ചെയ്യുന്നു, അവരുടെ കൂട്ടത്തില്‍ ഒരാളായി മാറുന്നു. ഇപ്പോള്‍ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. തലമുറകളില്‍ കൂടി നമ്മളെ അം?ഗീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യം’, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Read more

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.