‘ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ’; ആരാധകന്റെ വായടപ്പിച്ച് ഹരീഷ് കണാരന്‍

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കുടുംബചിത്രവുമായി നടന്‍ ഹരീഷ് കണാരന്‍. ഭാര്യ സന്ധ്യയും രണ്ട് മക്കളുമാണ് ചിത്രത്തിലുള്ളത്. ”കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം” എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ”ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ” എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ”എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലെ” എന്നായിരുന്നു ഹരീഷിന്റെ മറുപടി.

ഇതോടെ ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തി.