'മലയാളം അറിയാത്ത ഞാൻ ഇപ്പോൾ വായിക്കുന്നത് മോഹൻലാൽ രചിച്ച ഗുരുമുഖത്തിൻ്റെ മലയാളം പതിപ്പാണ്'; ഗുരു സോമസുന്ദരം

മിന്നൽ മുരളിയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി മാറിയ നടനാണ് ഗുരു സോമസുന്ദരം. തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിന് മിന്നൽ മുരളി നിരവധി അവസരങ്ങളാണ് നേടി കൊടുത്തത്. മലയാളം വായിക്കാനും എഴുതാനും പഠിച്ചതിനെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം പങ്ക് വയ്ക്കുന്ന ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട് .യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചത് എന്നും വായിക്കാൻ പഠിച്ച ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയിൽ പറയുന്നു.

മലയാള പുസ്തകങ്ങൾ വായിക്കാറുണ്ടെന്നു പറയുന്ന ഗുരു നിലവിൽ സൂപ്പതാരം മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് വായിക്കുന്നത് എന്നും വിഡിയോയിൽ പറഞ്ഞു. അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ.

View this post on Instagram

A post shared by Nalamuramovie (@nalamuramovie)