'സ്റ്റീഫന്‍ നെടുമ്പള്ളി'യെ കാണാനെത്തിയ 'അയ്യപ്പന്‍ നായര്‍'; വൈറലായി വീഡിയോ

തെലുങ്കിലെ ‘സ്റ്റീഫന്‍ നെടുമ്പള്ളി’യെ സന്ദര്‍ശിച്ച് ‘അയ്യപ്പന്‍ നായര്‍’. ‘ലൂസിഫര്‍’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. ഇതില്‍ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദര്‍ എന്നാണ് ലൂസിഫര്‍ തെലുങ്ക് പതിപ്പിന്റെ പേര്.

ഗോഡ് ഫാദര്‍ സെറ്റില്‍ പവന്‍ കല്യാണ്‍ സന്ദര്‍ശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

‘സ്റ്റീഫന്‍ നെടുമ്പള്ളി’യെ കാണാന്‍ ‘അയ്യപ്പന്‍ നായര്‍’ എത്തി എന്ന വിശേഷണത്തോടെ മലയാളി ആരാധകരും വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. നയന്‍താര ചിത്രത്തില്‍ നായികയാകുന്നു. സംഗീതം തമന്‍.

Read more