'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ മതവിരുദ്ധമോ അല്ല, അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം'; മകളോട് ഗീതു മോഹന്‍ദാസ്

തന്റെ മകള്‍ ആരാധനയ്ക്കായി സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അന്തരിച്ച എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ” എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്.

ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രവും ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചത്.

View this post on Instagram

A post shared by Geetu Mohandas (@geetu_mohandas)