ലോക്ഡൗണ്‍ കാലത്ത് തന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ കാണരുതെന്ന് ഗൗതം മേനോന്‍

കൊറോണ അവബോധ വീഡിയോക്കിടെ തന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ കാണരുതെന്ന് ഗൗതം മേനോന്‍. രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവച്ച വീഡിയോക്കിടെയാണ് ഗൗതം മേനോന്‍ ഇക്കാര്യം പറയുന്നത്. തമിഴ്‌നാട്ടില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വണ്ടികളുമായി പുറത്തേക്കിറങ്ങി നിരോധനാജ്ഞ ലംഘിക്കരുതെന്ന് ഗൗതം മേനോന്‍ പറയുന്നു.

വീട്ടിലിരുന്ന് സിനിമകള്‍ കാണാം, ബുക്ക് വായിക്കാം എന്ന് പറഞ്ഞ സംവിധായകന്‍ തന്റെ രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളായ “അച്ചം യെന്‍ബതു മതമൈയാത”, “യെന്നൈ അറിന്‍താല്‍” എന്നീ ചിത്രങ്ങള്‍ കാണരുതെന്നാണ് ഗൗതം പറയുന്നത്. അതില്‍ യാത്ര ചെയ്യുന്നതിനെ സീനുകളുണ്ട് അതിനാല്‍ ദയവു ചെയ്ത് കാണരുതെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

അച്ചം യെന്‍ബതു മതമൈയാത”, “യെന്നൈ അറിന്‍താല്‍ എന്ന ചിത്രത്തില്‍ ചിമ്പു കാമുകിയായെത്തുന്ന മഞ്ജിമക്ക് ഒപ്പം യാത്ര പോകുന്നുണ്ട്. യെന്നൈ അറിന്‍താല്‍ ചിത്രത്തില്‍ അജിത്തും മകളായെത്തുന്ന ബേബി അനിഘയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട് എന്നും ഗൗതം മേനോന്‍ വ്യക്തമാക്കി.