'ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല' ; ആ ഡയലോഗ് തന്നെ സ്ത്രീവിരുദ്ധം; എന്നെ അവര്‍ അപമാനിച്ചു; നെറ്റ്ഫ്ളിക്സിന് എതിരെ അമ്പത് ലക്ഷം ഡോളറിന്റെ മാനനഷ്ട കേസുമായി മുന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍

തനിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ളിക്സിനെതിരെ 50 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍ ചെസ് ഗ്രാന്റ് മാസ്റ്റര്‍.

ആദ്യ വനിതാ ചെസ് ഗ്രാന്റ് മാസ്റ്ററായ നോന ഗാപ്രിന്‍ഡാഷ്വിലിയാണ് പരാതി നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ ദ ക്വീന്‍സ് ഗാമ്പിറ്റ് എന്ന സീരീസിലെ സെക്സിസ്റ്റ് പരാമര്‍ശത്തിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. സീരീസിലെ കേന്ദ്ര കഥാപാത്രമായ ബേത് ഹാമൊനി പറയുന്ന ഡയലോഗാണ് ഗാപ്രിന്‍ഡാഷ്വിലിയെ പ്രകോപിച്ചത് ‘ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല /Never faced Men’ എന്ന ഒരു എപ്പിസോഡിലെ ഡയലോഗ് തന്നെ അപമാനിക്കുന്ന തരത്തിലാണെന്നാണ് ഗാപ്രിന്‍ഡാഷ്വിലി ആരോപിക്കുന്നത്.

സീരീസ് ഒരു സാങ്കല്‍പിക കഥയാണെന്നും കേസ് തള്ളണമെന്നും നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ലോസ് ഏഞ്ചലസ് കോടതിയില്‍ വാദിച്ചിരുന്നെങ്കിലും വാദം കോടതി തള്ളുകയായിരുന്നു.
സാങ്കല്‍പിക കഥയാണ് എന്നുള്ളത് കൊണ്ട് ഗാപ്രിന്‍ഡാഷ്വിലിയെ അപമാനിച്ചതിന്മേലുള്ള മാനനഷ്ടക്കേസില്‍ നിന്നും നെറ്റ്ഫ്ളിക്സിന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

Read more

ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ നല്‍കുന്ന ഗ്രാന്റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയ ആദ്യത്തെ വനിതയാണ് ജോര്‍ജിയ സ്വദേശിയായ നോന ഗാപ്രിന്‍ഡാഷ്വിലി. നടി അന്യ ടെയ്ലര്‍ ജോയ് ആയിരുന്നു സീരീസില്‍ കേന്ദ്ര കഥാപാത്രമായ ഫിക്ഷനല്‍ ചെസ് പ്ലെയര്‍ ബേത് ഹാമൊനിനെ അവതരിപ്പിച്ചത്.