പ്രൊഫെെൽ ചിത്രം ത്രിവർണ്ണ പതാക; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പടെയുള്ള സിനിമാ താരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങൾ. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ, തുടങ്ങിയ താരങ്ങൾ  തങ്ങളുടെ പ്രൊഫെെൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയിരുന്നു.

സംവിധായകരായ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ്  തുടങ്ങി മലയാള സിനിമയിലെ മറ്റ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിക്കുകയായിരുന്നു.

ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.