സിനിമാ സമരത്തില്‍ മാറ്റമില്ല, ചര്‍ച്ചയ്ക്ക് തയ്യാറാണ്; സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബര്‍

സിനിമാ സമരവുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തും. സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി 10ന് ശേഷം ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബര്‍ അറിയിച്ചു. സിനിമാ പണിമുടക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ മാത്രം സൂചനാ പണിമുടക്ക് നടത്തും. ചര്‍ച്ച ആകാമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചത് പ്രകാരമാണ് തീരുമാനം. എന്നാല്‍ ജൂണ്‍ ഒന്ന് മുതലുള്ള സിനിമാ സമരത്തില്‍ മാറ്റമില്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. അതേസമയം, സിനിമാ സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഫിലിം ചേംബറിനോട് സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25ന് മുമ്പ് നടത്തുമെന്നും ‘എമ്പുരാന്‍’ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. മാര്‍ച്ച് 27ന് ആണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റിലീസ്.

Read more