മലയാള സിനിമയിലെ നിത്യഹരിത നായകന്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായിരുന്നു പ്രേംനസീര്‍. 1929 ഡിസംബര്‍ 16നു ജനിച്ച അബ്ദുല്‍ ഖാദറാണ് മലയാള സിനിമയില്‍ പ്രേം നസീര്‍ എന്ന പേരില്‍ താര സിംഹസാനം കീഴടക്കിയത്. അബ്ദുല്‍ ഖാദറിനെ പ്രേം നസീര്‍ എന്നു വിളിച്ചത് തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു.

നിരവധി അപൂര്‍വ നേട്ടങ്ങള്‍ കരസ്ഥമാക്കിയ താരമായിരുന്നു പ്രേം നസീര്‍. ഒരു നായികയുടെ കൂടെ ഏറ്റവുമധികം സിനിമയില്‍ നായകനായ അഭിനയിച്ച താരമാണ് നസീര്‍. ഷീലയുടെ നായകനായി 107 ചിത്രങ്ങളിലാണ് നസീര്‍ വേഷമിട്ടത്. ഗിന്നിസ് റെക്കോഡാണ് ഇത്. ഇതു കൂടാതെ മലയാള, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും പ്രേം നസീര്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.

വെള്ളിത്തരയില്‍ 1952 ല്‍ നായകനായി തുടങ്ങിയ പ്രേം നസീര്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 1989 ജനുവരി 16 നു ലോകത്തോടെ വിട പറയുമ്പോള്‍ നസീര്‍ ഒഴിച്ചിട്ട താരം സിംഹസാനം അവകാശങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.