ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്സിന്റെ ഫിലിം മേക്കിങ് വര്‍ക്ക്ഷോപ്പ് നാളെ; ഷോര്‍ട്ട്ഫിലിം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഡോ. ബിജുവുമായി സംവദിക്കാം

ചലച്ചിത്ര മേഖലയിലെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈസ്‌റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌സ് ഷോര്‍ട്ട്ഫിലിം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം ആറ് മുതല്‍ ഏഴ്  വരെ ഫെയ്‌സ്ബുക്ക് ലൈവ്‌ വഴിയാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്‌സിന്റെയും സൗത്ത്‌ലൈവിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു നടത്തുന്ന വര്‍ക്ക്‌ഷോപ്പില്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംവദിക്കാം. ഹ്രസ്വചിത്ര മേഖലയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്‌സ് ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്സ്

സാധാരണക്കാരായ സ്ത്രീകളെ ആദരിക്കുവാനായി ഈസ്റ്റേണ്‍ സംഘടിപ്പിക്കുന്ന “ഭൂമിക” ഇനീഷിയേറ്റീവിന്റെ ഭാഗമായാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഒരുക്കുന്നത്. ഗ്ലോബല്‍ ഇനീഷിയേറ്റീവ് ഫോര്‍ എക്‌സലന്‍സും ഈസ്‌റ്റേണ്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഷോര്‍ട്ട്ഫിലിം അവാര്‍ഡ്‌സ് സംഘടിപ്പിക്കുന്നത്. ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ഒര ലക്ഷം രൂപയാണ് സമ്മാനം.

സ്ത്രീപക്ഷ സ്‌ക്രിപ്റ്റുകള്‍ക്ക് ഷോര്‍ട്ട്ഫിലിമിനായി ഫണ്ടിങ്

കൂടാതെ സ്‌പെഷ്യല്‍ ഫോക്കസ് വിഭാഗത്തില്‍ “Women/ Women”s Journey” എന്ന പ്രമേയത്തില്‍ ഒരുക്കിയ ചിത്രങ്ങള്‍ പ്രത്യേക അവാര്‍ഡിനായും പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ പ്രതിഫലിപ്പിക്കുന്ന, അസാധാരണങ്ങളായ അത്തരം കഥകള്‍ പ്രതിപാദിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍ മികച്ച ചിത്രത്തിന് പതിനായിരം രൂപ സമ്മാനമായി ലഭിക്കും. കൂടാതെ സ്ത്രീ പക്ഷ ഷോര്‍ട്ട്ഫിലിമിനായി തയ്യാറാക്കിയ സ്‌ക്രിപ്റ്റുകള്‍ക്ക് ഫണ്ടിങ്ങും ലഭിക്കും. തെരഞ്ഞെടുക്കുന്ന ഇത്തരം സ്‌ക്രിപ്റ്റുകള്‍ ഷോര്‍ട്ട് ഫിലിമാക്കാന്‍ ഈസ്‌റ്റേണാണ് ഫണ്ട് നല്‍കുന്നത്.

മികച്ച ഷോര്‍ട്ട്ഫിലിമിനുള്ള പുരസ്‌ക്കാരത്തിന് പുറമെ മികച്ച പോപ്പുലര്‍ ഫിലിം, തിരക്കഥ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സൗണ്ട് മിക്സിംഗ്, ഡയറക്ടര്‍, ആക്ടര്‍, എഡിറ്റര്‍ തുടങ്ങിയ പുരസ്‌കാരങ്ങളും ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കള്‍ക്ക് ലഭിക്കും. ഡോ. ബിജുവാണ് ജൂറിക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496492538 എന്ന നമ്പറിലോ അല്ലെങ്കില്‍ www.globalshortfilmawards.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.