ദുല്‍ഖറും കല്യാണിയും വീണ്ടും ഒന്നിക്കുന്നു

അറ്റ്‌ലീയുടെ അസിസ്റ്റന്റ് ആയിരുന്ന കാര്‍ത്തികേയന്‍ വേലപ്പന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ നല്‍കിയിട്ടില്ല. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് നിര്‍വഹിക്കുന്നു. നിലവില്‍ അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’യിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും ഈ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്. ഛായാഗ്രഹണം-നിമീഷ് രവി, സ്‌ക്രിപ്റ്റ്-അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍-ശ്യാം ശശിധരന്‍, മേക്കപ്പ്-റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍-ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍.

സംഗീതം-ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രാജശേഖറാണ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്