ഡേയ്... ഇതൊക്കെ എപ്പോ..? ദിയ ഇത് വീട്ടില്‍ പറഞ്ഞില്ല! പുതിയ പ്രണയം പങ്കുവച്ച ദിയയോട് സഹോദരി

വീണ്ടും താന്‍ പ്രണയത്തിലായി എന്ന ദിയ കൃഷ്ണയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോതിരം ധരിച്ച് നാണത്തോടെ നില്‍ക്കുന്ന ചിത്രമാണ് ദിയ പങ്കുവച്ചത്. എന്നാല്‍ ആരുമായാണ് പ്രണയത്തിലായതെന്നോ, മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്തത് ആരാണെന്നോ ഉള്ള വിവരങ്ങളൊന്നും ദിയ പങ്കുവച്ചിരുന്നില്ല.

ദിയയുടെ ഉറ്റ സുഹൃത്തും ട്രാവല്‍ പാട്‌നറുമെല്ലാമായ അശ്വിന്‍ ഗണേഷ് തന്നെയാണ് ദിയയുടെ കാമുകന്‍. ദിയ പങ്കുവെച്ച ഫോട്ടോയിലെ കൈകള്‍ കണ്ടപ്പോഴാണ് ആള് അശ്വിനാണ് എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ദിയയെ താന്‍ പ്രപ്പോസ് ചെയ്ത വിവരം അശ്വിന്‍ ഗണേഷും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അശ്വിന്റെ പോസ്റ്റ്. ദിയ കണ്ണുകെട്ടി നില്‍ക്കുന്നതും മോതിരവുമായി അശ്വിന്‍ ചെറിയ നാണത്തോടെ നില്‍ക്കുന്ന ഒരു ചിത്രവും അശ്വിന്‍ പങ്കുവച്ചിട്ടുണ്ട്.

ഇതിനിടെ ദിയയുടെ ഏറ്റവും ഇളയസഹോദരി ഹന്‍സിക കൃഷ്ണയുടെ കമന്റ് ആണ് വൈറലായിരിക്കുന്നത്. ‘ഡേയ്… ഇതൊക്കെ എപ്പോ..?’ എന്നാണ് ഹന്‍സിക കമന്റിലൂടെ ദിയയോട് ചോദിച്ചത്. ഇതോടെ റിങ് എക്‌സേഞ്ച് ചെയ്ത കാര്യം ദിയ വീട്ടില്‍ പറഞ്ഞില്ലേ? എന്‍ഗേജ്‌മെന്റിന് വിളിച്ചില്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്.

Read more

അതേസമയം, ദിയയുടെയും അശ്വിന്റെയും പ്രപ്പോസലും റിങ് എക്‌സേഞ്ചും ഇരുവരുടെയും സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിലാണ് നടന്നത് എന്നാണ് ഫോട്ടോകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ പ്രണയബന്ധം തകര്‍ന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.