ഐ.ജി മിനി സംവിധായികയാവുന്ന ‘ഡിവോഴ്സ്’; ക്യാമറ വിനോദ് ഇല്ലംപള്ളി

Advertisement

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ ഡിവോഴ്സിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന മിനി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഡിവോഴ്സിൽ കൂടി കടന്നുപോകുന്ന ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവരുടെ മക്കള്‍, കുടുംബക്കാര്‍, ചുറ്റുമുള്ള ആളുകള്‍ എന്നിവരുടെ വിവിധ അവസ്ഥയും സിനിമയിലൂടെ അവതരിപ്പിക്കുന്നുണ്ട്.

വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ. ഡേവിസ് മാനുവൽ ആണ് എഡിറ്റിങ്. ആർട് നിതീഷ്. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ.