'മലയാള സിനിമയിലെ തിളക്കമാര്‍ന്ന താരപദവി ഈ ചിത്രത്തിലൂടെ സിജു നേടും'; ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍

സംവിധായകന്‍ വിനയന്റെ സ്വപ്‌നച്ചിത്രമായ “പത്തൊമ്പതാം നൂറ്റാണ്ടി”ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിജു വില്‍സന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നവോത്ഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായാണ് സിജു വില്‍സന്‍ വേഷമിടുന്നത്. ചിത്രത്തിലൂടെ സിജു മലയാള സിനിമയില്‍ താരപദവി നേടും എന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്. “”സിജു വില്‍സണ്‍ എന്ന വേലായുധപ്പണിക്കര്‍ പത്തൊന്‍പതാം നുറ്റാണ്ടിന്റെ സെറ്റില്‍…. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലെ തിളക്കമാര്‍ന്ന താരപദവി സിജു നേടും എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..”” എന്ന് സംവിധായകന്‍ കുറിച്ചു.

ചിത്രത്തിലെ കഥാപാത്രത്തിനായി മാസങ്ങളോളം സിജു കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു. മറാത്തി, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ കയാദു ആണ് ചിത്രത്തില്‍ നായിക. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.

എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്.

രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ക്യാമറ- ഷാജികുമാര്‍, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, കോ പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ക്യഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദുഷ,പിആര്‍ഒ -മഞ്ജു ഗോപിനാഥ്. വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ഡിസൈന്‍- ഓള്‍ഡ് മങ്ക്‌സ്.