ഹിറ്റ്‌ലറിന് കൈകൊടുത്ത 'ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി'; ആദ്യ സിനിമയില്‍ സിദ്ദിഖിനെ കുഴക്കിയ വിവാദം...

ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി മാറിയ ചിത്രമാണ് ഹിറ്റ്‌ലര്‍. മമ്മൂട്ടിയുമായി ഒന്നിച്ച ചിത്രം സൂപ്പര്‍ ഹിറ്റ് ആയെങ്കിലും വിവാദങ്ങളിലും നിറഞ്ഞിരുന്നു. സിദ്ദിഖ് പുല്ലേപ്പടി താമസിച്ചിരുന്ന കാലത്ത് അയല്‍വാസികളായി ഒരു പെണ്‍കുട്ടിയും സഹോദരനും ഉണ്ടായിരുന്നു.

അന്ന് ആ പരിസരത്തുള്ള ഒട്ടുമിക്ക പയ്യന്മാരും സൈക്കിളുമായി അവരുടെ വീടിന് മുന്നില്‍ എത്താറുണ്ടായിരുന്നു എന്ന് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ടെറസില്‍ പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം താഴത്തെ മുറിയിലൂടെ ആകുലതയോടെ നോക്കിനില്‍ക്കുന്ന സഹോദരനെയും സിദ്ദിഖ് ശ്രദ്ധിച്ചിരുന്നു.

No photo description available.

അയാളുടെ ആകുലത പ്രേക്ഷകരെയും രസിപ്പിക്കുമെന്ന ഉറപ്പിലാണ് നാല് സഹോദരിമാരുടെ വല്യേട്ടനായി മമ്മൂട്ടിയെ അവതരിപ്പിച്ചത്. ഹിറ്റ്‌ലര്‍ എന്ന് ഇരട്ടപ്പേരും കൊടുത്ത് സിദ്ദിഖ് തന്റെ ആദ്യ സിനിമ ഒരുക്കി. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ ഒരു മമ്മൂട്ടി ആരാധകന്‍ ഒരു കാര്‍ട്ടൂണ്‍ ചിത്രം വരച്ചു.

No photo description available.

ലോകം കണ്ട നീചനായ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറും ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും കൈകൊടുക്കുന്ന ചിത്രം. അതില്‍ ‘നീ എന്റെ ചീത്തപ്പേര് കുറച്ചു’ എന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറയുന്ന വാചകവും എഴുതി ചേര്‍ത്തിരുന്നു. ഇത് തമാശയായി തോന്നിയ സിദ്ദിഖും ലാലും സിനിമയുടെ പ്രൊമോഷനിടെ ഈ ചിത്രം ഉപയോഗിച്ചു.

No photo description available.

എന്നാല്‍ ഇത് ചര്‍ച്ചയാവുകയും അന്നത്തെ മുഖ്യധാരാ പത്രത്തില്‍ ഒരു എഡിറ്റോറിയല്‍ ചര്‍ച്ചകളില്‍ അത് എത്തിപ്പെടുകയും ചെയ്തു. അത് വിവാദമാവുകയും ചെയ്തു. 1996ല്‍ ആണ് ഹിറ്റ്‌ലര്‍ സിനിമ റിലീസ് ചെയ്തത്. സിദ്ദിഖ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം ലാല്‍ ആണ് നിര്‍മ്മിച്ചത്.

No photo description available.

മലയാള സിനിമയില്‍ ചരിത്രത്തില്‍ ആദ്യമായി റിലീസ് ചെയ്ത 28 കേന്ദ്രങ്ങളിലും 50 ദിവസം പിന്നിട്ട ചിത്രം ഹിറ്റ്‌ലര്‍ ആണ്. 17 കേന്ദ്രങ്ങളില്‍ 75 ദിവസം പിന്നിട്ട് ചരിത്രം രചിച്ച ഹിറ്റ്‌ലര്‍, പതിമൂന്ന് തിയേറ്ററുകളില്‍ ചിത്രം 100 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡ് എഴുതിച്ചേര്‍ത്താണ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി തിയേറ്റര്‍ വിട്ടത്.

No photo description available.