ഫഹദിനൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ സാമര്‍ഥ്യമുള്ള നായികയെ ആയിരുന്നു വേണ്ടിയിരുന്നത്.. : 'ധൂമം' സംവിധായകന്‍

‘ധൂമം’ സിനിമയില്‍ ഫഹദ് ഫാസിലിന്റെ പെയര്‍ ആയി അപര്‍ണ ബാലമുരളിയെ തിരഞ്ഞെടുത്തതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ പവന്‍ കുമാര്‍. കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പുതിയ ചിത്രമാണ് ധൂമം. ഫഹദിനൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ സാമര്‍ഥ്യമുള്ള നായികയെ ആയിരുന്നു തങ്ങള്‍ക്ക് ആവശ്യം എന്നാണ് സംവിധായകന്‍ പറയുന്നത്.

ചിത്രത്തില്‍ ലീഡ് റോളില്‍ ഫഹദിനിനൊപ്പം കട്ടക്ക് നില്‍ക്കാന്‍ സാമര്‍ഥ്യമുള്ള ഒരു നായികയെ തങ്ങള്‍ക്ക് ആവശ്യമായിരുന്നു. അങ്ങനെയാണ് അപര്‍ണയിലേക്ക് എത്തുന്നത്. അപര്‍ണ ആയിരുന്നു തങ്ങളുടെ ആദ്യത്തെ ചോയിസ്. ഫഹദിനോടൊപ്പം തന്നെ ശക്തയായ കഥാപാത്രമാണ് നായികയുടേത്.

അപര്‍ണയ്ക്ക് അത് ചെയ്യാന്‍ കഴിയുമെന്ന പൂര്‍ണ ആത്മവിശ്വാസം തങ്ങള്‍ക്കും ഉണ്ടായിരുന്നു. ഡയറക്ടര്‍മാരെയും അഭിനേതാക്കളെയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ തിരഞ്ഞെടുക്കുകയാണ്. അത് നമുക്ക് അഭിമാനക്കാവുന്ന കാര്യമാണ്.

Read more

2008ല്‍ എഴുതിയ ‘നിക്കോട്ടിന്‍’ എന്ന കഥ വീണ്ടും റീ വര്‍ക്ക് ചെയ്തതിന്റെ അവസാന രൂപമാണ് ധൂമം. ഈ ചിത്രം ഒരു ത്രില്ലറാണ്. പുകയിലയുമായി ബന്ധപ്പെടുത്തിയുള്ളതാണ് സിനിമ എന്നാണ് പവന്‍ കുമാര്‍ പറയുന്നത്. നടന്‍ റോഷന്‍ മാത്യുവും സിനിമയില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്.