“ആദിപുരുഷ് സമ്മാനിക്കുക ഇതു വരെ അറിഞ്ഞിട്ടില്ലാത്ത ദൃശ്യാനുഭവം”

Advertisement

പ്രഭാസ് സെയ്ഫ് അലിഖാൻ ചിത്രം  ‘ആദിപുരുഷിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു” എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ  ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞിരുന്നു.

രാമായണ കഥയെ ആസ്പദമാക്കിയെടുക്കുന്ന ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണ കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തും. സീതയുടെ വേഷത്തിൽ ഏത് നായികയാണ് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല.