ചെറുപ്പം എന്നെ വിട്ടുപോകില്ല; സ്‌റ്റൈലിഷ് ലുക്കില്‍ ധമാക്കയില്‍ ധര്‍മ്മജന്‍

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ ധര്‍മ്മജന്‍ ഇനി കോളജ് വിദ്യാര്‍ത്ഥിയായി സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ സ്‌കൂള് – കോളജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ച ധര്‍മ്മജന്‍ വീണ്ടും ചെറുപ്പം വിട്ടു പോകാത്ത സ്‌റ്റൈലിഷ് ലുക്കുമായി എത്തിയിരിക്കുകയാണ്.

ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയിലാണ് ധര്‍മ്മജന്റെ പുതിയ സ്‌റ്റൈലിഷ് ലുക്ക്. അദ്ദേഹം തന്നെയാണ് സ്റ്റില്‍ പുറത്തു വിട്ടിരിക്കുന്നത്.

ഒരു അഡാര്‍ ലവിന് ശേഷം ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയില്‍ മോഹന്‍ലാല്‍ നായകനായ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ അരുണ്‍ കുമാറാണ് നായകന്‍. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Dharmajan Bolgatty