വേര്‍പിരിയലിന് ശേഷം ഭാര്യയെ 'സുഹൃത്ത്' എന്ന് വിളിച്ച് ധനുഷിന്റെ ട്വീറ്റ്; മറുപടി

ധനുഷ്-ഐശ്യര്യ വിവാഹമോചന വാര്‍ത്ത സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിപ്പിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ധനുഷും ഐശ്വര്യയും. ഇപ്പോഴിതാ, ഐശ്വര്യയുടെ പുതിയ മ്യൂസിക് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് ധനുഷ്.

അഭിനന്ദനങ്ങള്‍ അറിയിച്ച മുന്‍ ഭര്‍ത്താവിന്റെ പോസ്റ്റിന് ഐശ്വര്യ മറുപടിയും കൊടുത്തിട്ടുണ്ട്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും” എന്നാണ് ഐശ്വര്യയുടെ മ്യൂസിക് വീഡിയോ പങ്കുവച്ച് ധനുഷ് കുറിച്ചത്.

‘നന്ദി ധനുഷ്’ എന്ന് മാത്രമാണ് ഐശ്വര്യയുടെ മറുപടി. കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുകയാണെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 6 മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18ന് ആയിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം.

വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം. സൂപ്പര്‍സ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ധനുഷുമായുള്ള ദാമ്പത്യ ജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയില്‍ സജീവമായി.

ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. ഇഗ്ലീഷ് ചിത്രം ദ േ്രഗ മാന്‍, തിരുചിത്രമ്പലം, നാനെ വരുവേന്‍, വാത്തി എന്നിവയാണ് ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.