ആ നടന്‍ പറഞ്ഞത് ഞാന്‍ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്

സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവൻ അറിയപ്പടുന്നത്. നായകനായി എത്തിയ നടൻ പിന്നീട് പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങി. ഇപ്പോഴിതാ ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്  താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്.

നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലമായി ഭവിച്ചു എന്നും ദേവന്‍ വെളിപ്പെടുത്തി .

“നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല.

 

അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത് എന്നെ ബാധിച്ചു. കാരണം ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരു റോള്‍ കിട്ടിയാല്‍ ഞാന്‍ അതിന്റെ മാക്സിമം പവര്‍ ഉപയോഗിക്കുമല്ലോ!. ഒരു നടന്‍ പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ഞാന്‍ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവന്‍ പറയുന്നു”.