തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ നായികയായി ദീപിക?

Advertisement

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബാഹുബലി നായകന്‍ പ്രഭാസ് ബോളിവുഡില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീടതിനെപ്പറ്റി യാതൊരു സ്ഥിരീകരണവുമുണ്ടായില്ല. ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാസ് ഒരു ഹിന്ദി ചിത്രത്തിന്റെ കരാറിലൊപ്പിട്ടെന്നും എന്നാല്‍ താരത്തിന്റെ തിരക്കും മറ്റു ചില സാങ്കേതിക കാരണങ്ങളും മൂലം ഈ സിനിമയുടെ ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നു.
ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി പ്രഭാസിന്റെ നായികയായി ദീപികയെ തീരുമാനിയ്ക്കുകയായിരുന്നു എന്ന് ചിത്രത്തോടടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ദീപികയുമായുള്ള ചര്‍ച്ചകളിലാണ് അണിയറപ്രവര്‍ത്തകര്‍. ദീപികയ്ക്കു പുറമേ മറ്റ് രണ്ട് താരസുന്ദരിമാര്‍ കൂടി പ്രധാനവേഷത്തിലെത്തുന്നു എന്നാണ് വിവരം.

ഇതു സംബന്ധിച്ച് ഔദ്ദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. നിലവില്‍ സുജിത് ചിത്രം സാഹോയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രഭാസ്. ദീപിക പ്രധാന വേഷത്തിലെത്തിയ ചരിത്ര സിനിമ പത്മാവത് ജനുവരി 25ന് തീയേറ്ററുകളിലെത്തും.