തെറിവിളികളോ അടിപിടി ബഹളങ്ങളോ ഇല്ല; ചുരുളി ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ തെറിവിളികളെക്കുറിച്ച് കൊണ്ടു പിടിച്ച ചര്‍ച്ച നടക്കുന്നതിനിടെ സിനിമ ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തെറിവിളികളോ അടിപിടി ബഹളങ്ങളോ ഇല്ലാത്ത ഒരു ഗ്രാമം. നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബിജിഎം ഒക്കെ ചേര്‍ന്ന് ശാന്ത സുന്ദരമായ ഒരു സിനിമയായിരിക്കും ചുരുളി എന്നാണ് സോഷ്യല്‍ മീഡിയയയുടെ കണ്ടെത്തല്‍. വീഡിയോ ആളുകള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ജിസ് ജോയ് ഈ സിനിമ വീണ്ടും എടുക്കണമെന്നും ഫാമിലിയുമായി സിനിമ കാണണമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്.

ചിത്രം നവംബര്‍ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്യതത്. കാടിന്റെ പശ്ചാത്തലത്തിലാണ് ചുരുളിയുടെ കഥ പറയുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തില്‍ വേഷമിടുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

View this post on Instagram

A post shared by trollmollywood (@trollmollywood1)