വാഹനാപകടത്തില്‍ ബാലതാരം മരിച്ചു; മാതാപിതാക്കള്‍ളുടെ പരിക്ക് ഗുരുതരം

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലതാരം ശിവലേഖ് സിംഗ് (14) വാഹനാപകടത്തില്‍ മരിച്ചു. ഛത്തീസ്ഗഡില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ശിവലേഖ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ വൈകുന്നേരം മൂന്നിന് ഛത്തീസ്ഗഡിലെ റായ്പുരിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മ ലേഖ്‌നയ്ക്കും അച്ഛന്‍ ശിവേന്ദ്ര സിംഗിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ലേഖ്‌നയുടെ നില ഗുരുതരമാണ്.

Image result for 'Sasural Simar Ka' child actor Shivlekh Singh dies in car accident near Raipur

ബിലാസ്പുരില്‍ നിന്ന് റായ്പുരിലേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രമുഖ സീരിയല്‍ സങ്കട്‌മോചന്‍ ഹനുമാന്‍ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശിവലേഖ് അഭിനയിച്ചിട്ടുണ്ട്.