ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ പറയുന്നത് രസകരമായ ഒരു പ്രണയകഥ

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ വീണ്ടും സംവിധായക വേഷമണിയുന്നത്. പണക്കാരിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു.

അച്ഛന്‍ ചെറുപ്പക്കാരന് മുന്നില്‍വെക്കുന്ന നിബന്ധനകളും ലക്ഷ്യത്തിലെത്തുന്നതിനായി അയാള്‍ കടന്നുപോവുന്ന അനുഭവ ഘട്ടങ്ങളുമാണ് ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന, ഒരു റൊമാന്‍സ് കോമഡി ഫാമിലി എന്റര്‍ടെയിനറാണിത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. പണക്കാരിയെ സ്‌നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു.

Read more

ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രണയവും ഹാസ്യവും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.